Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Case Of Attacking

Wayanad

യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​രം മു​റി​ച്ചു​ക​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ.

എ​രു​മാ​ട് കൊ​ന്ന​ച്ചാ​ൽ പാ​ച്ചേ​രി ഷ​മീ​റി​നെ​യാ​ണ് (34)നൂ​ൽ​പ്പു​ഴ പോ​ലീ​സ് കോ​യ​ന്പ​ത്തൂ​ർ ശ​ര​വ​ണ​ൻ​പെ​ട്ടി​യി​ൽ​നി​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ 27ന് ​രാ​വി​ലെ ന​ന്പ്യാ​ർ​കു​ന്ന് ആ​ർ​ത്ത​വ​യ​ലി​ൽ കൃ​ഷി​സ്ഥ​ല​ത്തെ മ​രം മു​റി​ച്ചു ക​ട​ത്തു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.
മ​ര​ങ്ങ​ൾ വാ​ങ്ങി​യ ഷ​മീ​ർ അ​വ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു​ക​ട​ത്തു​ന്ന​തി​നി​ടെ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ച്ചു. ഇ​തി​ന് സ്ഥ​ലം ഉ​ട​മ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട​ത് ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി.

ഒ​ത്തു​തീ​ർ​പ്പി​നെ​ത്തി​യ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ഷ​മീ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും മ​ർ​ദി​ച്ചു. ഇ​തി​നി​ടെ സ്ഥ​ല​ത്തു​വ​ന്ന മു​ക്കു​വ​ര സു​നി​ലി​നെ ക​ഴു​ത്തി​നും ത​ല​യ്ക്കും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. കൈ​യു​ടെ എ​ല്ല് പൊ​ട്ടി​യ സു​നി​ൽ ചി​കി​ത്സ​യി​ലാ​ണ്. കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up